'എൽ' സെലിബ്രേഷൻ മാറ്റി അഭിഷേക്, സെഞ്ചുറിക്കുശേഷം കൈ കെട്ടി നിന്ന് ആഘോഷിച്ചതിന് പിന്നിൽ കോച്ചിന്‍റെ ആ വെല്ലുവിളി

22/04/26

ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 135 റൺസ് അടിച്ചതിന് പിന്നാലെ തന്‍റെ പുതിയ സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഓപ്പണര്‍ അഭിഷേക് ശർമ്മ. ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെഞ്ചുറി തികച്ച ശേഷം കൈകൾ കെട്ടിനിന്ന് ഹൈദരാബാദ് ഡഗ്ഔട്ടിനെ നോക്കി ചിരിച്ച താരം, ഈ ആഹ്ളാദപ്രകടനം തന്‍റെ കോച്ചിന് സമർപ്പിച്ചതാണെന്ന് വ്യക്തമാക്കി. സൺറൈസേഴ്‌സ് പരിശീലകൻ ജെയിംസ് ഫ്രാങ്ക്ലിൻ തനിക്ക് നൽകിയ പ്രത്യേക നിർദ്ദേശമാണ് ഈ ഇന്നിങ്‌സിന് പിന്നിലെന്നും അഭിഷേക് പറഞ്ഞു.00:17/02:00

ഇത് ഫ്രാങ്കിയുമായുള്ള (ജെയിംസ് ഫ്രാങ്ക്ലിൻ) ഒരു പ്ലാൻ ആയിരുന്നു. ഞാൻ 20 ഓവർ വരെ ക്രീസിൽ ബാറ്റ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്‍റെ കരിയറിൽ ആദ്യമായാണ് ഞാൻ 20 ഓവർ പൂർണ്ണമായും ബാറ്റ് ചെയ്യുന്നത്. ആ ലക്ഷ്യം പൂർത്തിയാക്കിയ സന്തോഷത്തിലാണ് ഈ പുതിയ സെലിബ്രേഷൻ നടത്തിയതെന്ന് അഭിഷേക് പറഞ്ഞു.

സാധാരണയായി ആദ്യ പന്തുമുതൽ ആക്രമിച്ച് കളിക്കുന്ന അഭിഷേകിനെയല്ല ഡൽഹിക്കെതിരെ കണ്ടത്. അൽപം പതുക്കെ തുടങ്ങിയ താരം 25 പന്തിലാണ് അർധ സെഞ്ചുറി തികച്ചത്. എന്നാൽ പിന്നീട് ഗിയർ മാറ്റിയ അഭിഷേക് അടുത്ത 22 പന്തിൽ സെഞ്ചുറിയിലെത്തി. 68 പന്തിൽ 10 ഫോറും 10 സിക്സും സഹിതമാണ് താരം 135 റൺസെടുത്തത്. ഉപ്പലിൽ അഭിഷേക് നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത് (കഴിഞ്ഞ സീസണിൽ പഞ്ചാബിനെതിരെ 141 റൺസ് നേടിയിരുന്നു).

ഡെത്ത് ഓവറുകളിൽ ബാറ്റ് ചെയ്ത് ശീലമില്ലെങ്കിലും ഹെൻറിച്ച് ക്ലാസന്‍റെ സാന്നിധ്യം തനിക്ക് ആത്മവിശ്വാസം നൽകിയെന്നും അഭിഷേക് കൂട്ടിചേർത്തു. മത്സരത്തിൽ ഡൽഹിയെ 48 റൺസിന് പരാജയപ്പെടുത്തിയ ഹൈദരാബാദ് ഈ സീസണിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu