കാർഡിഫിലെ ലാൻഡോക്ക് കൗൺസിലിൽ കമ്മ്യൂണിറ്റി കൗൺസിലറായി മലയാളി

19/12/23

കാർഡിഫിലെ ലാൻഡോക്ക് കൗസിലിൽ കമ്മ്യൂണിറ്റി കൗസിലിർ മലയാളി. ലാൻഡോക്കിൽ താമസിക്കുന്ന ബെന്നി അഗസ്റ്റിൻ ആണ് കാർഡിഫിലെ ലാൻഡോക്ക് കമ്മ്യൂണിറ്റി കൗസിലിർ ആയി നിയമിതനായത്.ഡൽഹിയിൽ 20 വർഷത്തെ അദ്ധ്യാപനജീവിതത്തിന് ശേഷം 2010-ൽ യുക്കെയിൽ എത്തിയ ബെന്നി അഗസ്റ്റ്യൻ കാർഡിഫിലെ ലാൻഡോക്കിലാണ് താമസിക്കുന്നത്.കഴിഞ്ഞ പതിമൂന്നു വർഷം മലയാളി - ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിൽ വിവിധ മേഖലകളിൽ അദ്ദേഹം നിസ്വാർത്ഥമായ സേവനം കാഴ്ച വെച്ചിരുന്നു. കഴിഞ്ഞ 13 വർഷമായി കാർഡിഫ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനും,  KCA മെമ്പർ, VOG മെമ്പർ, കാർഡിഫിലെ ആദ്യത്തെ വേദപാഠ പ്രധാനാധ്യാപകൻ എന്നീ നിലയിൽ മലയാളികൾക്കിടയിൽ സേവനം അർപ്പിച്ചിട്ടുണ്ട്.

കാർഡിഫ് NHS ഹോസ്പിറ്റലുകളിൽ ആസിസ്റ്റന്റ് ചാപ്ലയിൻ, പെനാർത്തിലെ സെന്റ് ജോസഫ്‌സ് ചർച്ചിൽ കഴിഞ്ഞ 13 വർഷമായി യൂകരിസ്റ്റിക് മിനിസ്റ്റർ, സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂൾ  ഗവർണർ, കരിക്കുലം-ഡിസിപ്ലിൻ  കമ്മിറ്റി മെമ്പർ,  കാർഡിഫ്  അതി രൂപതയിലെ സിനഡൽ കമ്മീഷൻ അംഗം, ACTA മെമ്പർ, ശാലോം വേൾഡ് ഔട്ട് റീച് ടീം അംഗം, എന്നീ നിലയിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിലും അദ്ദേഹം സേവനം ചെയ്യുന്നു. എട്ട് വർഷമായി  യുകെയിലെ ചിറ്റാരിക്കാൽ സംഗമത്തിന്റെ രക്ഷാധികാരി കൂടിയാണദ്ദേഹം.  അദ്ദേഹം ഇതിനോടകം അഞ്ചു സംഗീതൽബങ്ങൾ നിർമിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു നടനും, 3  ഷോർട് ഫിലിമുകളും  ചെയ്തിരിക്കുന്നു.

ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലിലേക്ക് വന്ന ഒഴിവിലേക്കാണ് ബെന്നി അഗസ്റ്റിനെ നിയമിച്ചിരിക്കുന്നത്. നിയമനം മൂന്ന് വർഷത്തേക്കാണ്.ഈ നിയമനം മലയാളികൾക്ക് ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിൽ കിട്ടിയ ഒരു അംഗീകാരമാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu