കേരളത്തിലെ ട്രെയിനുകൾ ഇനി ചീറിപ്പായും ;വേഗം 110 കി.മീറ്ററാക്കാൻ നിവർത്തുന്നത് 86 വളവുകൾ

11/10/23

 ഷൊർണൂർ - മംഗളൂരു റീച്ചിന് പിന്നാലെ തിരുവനന്തപുരം - ഷൊർണൂർ റെയിൽപാതയിൽ ട്രെിനുകളുടെ വേഗം കൂട്ടാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. വളവുകൾ നിവർത്തി ട്രെയിനുകളുടെ വേഗത 110 കിലോമീറ്റർ ആക്കി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം ഡിവിഷൻ തുടക്കമിട്ടു. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാതയിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. 381 കോടി രൂപയാണ് നടപടികൾക്കായി നീക്കിവച്ചിരിക്കുന്നത്. ഷൊർണൂർ - മംഗളൂരു പാതയിലെ വളവുകൾ നിവർത്തുന്ന നടപടികൾക്ക് ജൂലൈയിൽ തുടക്കമായിരുന്നു.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള പാതയിൽ വേഗത 110 കിലോമീറ്ററായി ഉയർത്താനാണ് ശ്രമം. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാതകളിൽ ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. എറണാകുളം - ഷൊർണൂർ വരെ സാധ്യമായ സ്ഥലങ്ങളിൽ 110 കിലോമീറ്ററും, മറ്റിടങ്ങളിൽ 90 കിലോമീറ്ററുമായി വേഗത കൂട്ടും. ആദ്യഘട്ടത്തിൽ ഭൂമിയേറ്റെടുക്കാതെ തന്നെ പണി തുടങ്ങാൻ കഴിയുന്ന 86 ചെറിയ വളവുകളാണ് നിവർത്തുക. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുന്ന തരത്തിലാണ് ആസൂത്രണം. മെഷീൻ ഉപയോഗിച്ചുള്ള ട്രാക്ക് അലൈമെൻറ് കൃത്യമാക്കുന്നതിന് എൻജിനിയറിങ് വിഭാഗം കരാർ ക്ഷണിച്ചിട്ടുണ്ട്. സ്വകാര്യഭൂമി ഏറ്റെടുത്ത് നിവർത്തേണ്ട വലിയ വളവുകളുടെ പണികൾ പിന്നീട് നടത്തും.

നിലവിൽ 110 കിലോമീറ്റർ നിലവിൽ വേഗത ലഭിക്കുന്ന മംഗളൂരു - ഷൊർണൂർ പാതയിൽ വളവുകൾ നിവർത്തി വേഗം 130 കിലോമീറ്ററായി ഉയർത്താനുള്ള ശ്രമം നേരത്തെ ആരംഭിച്ചിട്ടുണ്ട്. 288 വളവുകളാണ് ഈ റീച്ചിൽ നിവർത്താനുള്ളത്. രണ്ട് നിർമാണങ്ങളും പൂർത്തിയായാൽ കേരളത്തിലൂടെ ട്രെയിനുകൾക്ക് ചീറിപ്പായാൻ കഴിയും. ഷൊർണൂർ - കോഴിക്കാട് 81 വളവ്, കോഴിക്കോട് - കണ്ണൂർ 84 വളവ്, കണ്ണൂർ - കാസർകോട് 85 വളവ്, കാസർകോട് - മംഗളൂരു 38 വളവുകൾ എന്നിങ്ങനെയാണ് നിവർത്താനുള്ളത്. നവീകരണ പ്രവർത്തികൾ പൂർത്തിയായിക്കഴിഞ്ഞാൽ വന്ദേ ഭാരതിൻറേതുൾപ്പെടെ സ്പീഡിൽ വർധനവുണ്ടാകും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu