
ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങേണ്ടി വന്നതിന് പിന്നാലെ ടീമിന്റെ ഡെത്ത് ഓവര്‍ ബൗളിംഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം അമ്പാട്ടി റായുഡു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 43 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. അവസാന നാല് ഓവറില്‍ 78 റണ്‍സ് വഴങ്ങിയതാണ് ചെന്നൈക്ക് തിരിച്ചടിയായത്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ 19-ാം ഓവറില്‍ 30 റണ്‍സാണ് ആര്‍സിബി താരം ടിം ഡേവിഡ് അടിച്ചെടുത്തത്.
പിന്നാലെ ഓവര്‍ട്ടണിനെതിരെ മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു രംഗത്ത് വന്നു. എറൗണ്ട് ദി വിക്കറ്റില്‍ പന്തെറിയാനുള്ള ഓവര്‍ട്ടന്റെ ശ്രമത്തെ റായുഡു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.... ''പരിശീലന സമയത്ത് ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ടെങ്കിലും എം എസ് ധോണി ഒരിക്കലും മത്സരങ്ങളില്‍ ഇത് പ്രയോഗിക്കാന്‍ അനുവദിക്കില്ലായിരുന്നു. ബാറ്റര്‍മാര്‍ക്ക് ഇത്തരം ആംഗിളുകള്‍ നേരിടാന്‍ എളുപ്പമാണ്. ക്രീസിന് പുറത്തേക്ക് അല്പം നീങ്ങി നിന്നാല്‍ ഈ തന്ത്രം പാളും. അതുകൊണ്ട് തന്നെ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ യോര്‍ക്കറുകളും സ്ലോ ബോളുകളും എറിഞ്ഞ് ബേസിക് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.'' റായുഡു പറഞ്ഞു.
















© Copyright 2025. All Rights Reserved