
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക കേസെടുക്കാൻ തീരുമാനിച്ചത്. തുടരന്വേഷണ റിപ്പോർട്ടിൽ പുതിയ പ്രതികളെ ചേർക്കാതെ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഡിജിപിക്ക് ലഭിച്ച നിയമോപദേശം.
നിയമസഭാ കൈയാങ്കളിയിൽ കോണ്ഗ്രസ് മുൻ എംഎൽഎമാർക്കെതിരേ പ്രത്യേക കേസെടുക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക കേസെടുക്കാൻ തീരുമാനിച്ചത്. തുടരന്വേഷണ റിപ്പോർട്ടിൽ പുതിയ പ്രതികളെ ചേർക്കാതെ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഡിജിപിക്ക് ലഭിച്ച നിയമോപദേശം.
കോണ്ഗ്രസ് എംഎൽഎമാരെ പ്രതിചേർത്ത് അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിൽ നിയമോപദേശം തേടിയപ്പോഴാണ് പ്രത്യേക കേസെടുക്കാൻ നിർദേശം ലഭിച്ചത്.
ഇതിന്റെയടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കോണ്ഗ്രസ് മുൻ എംഎൽഎമാരായ എം.എ. വാഹിദ്, ശിവദാസൻ നായർ എന്നിവർക്കെതിരേ പുതിയ കേസെടുക്കും. ഇക്കാര്യം 21ന് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും.
ഇടത് വനിതാ എംഎൽഎമാരെ തടഞ്ഞുവച്ച് കൈയേറ്റം ചെയ്തുവെന്ന പരാതിയിലാണ് കേസെടുക്കുക. നിയമസഭാ കൈയാങ്കളിക്കേസ് നീട്ടിക്കൊണ്ടുപോകാനാണ് പുതിയ കേസെടുക്കാനുള്ള നീക്കമെന്ന് മുൻ എംഎൽഎ എം.എ. വാഹിദ് പറഞ്ഞു.
















© Copyright 2025. All Rights Reserved