പലയിടങ്ങളിൽ ഇറച്ചിക്ക് നീലനിറം, പാകം ചെയ്താൽ പോലും അപകടം, നിലവൽ കണ്ടത് പന്നിയിറച്ചിയിൽ; എലിവിഷ ഉപയോഗം നിയന്ത്രിച്ച് കാലിഫോർണിയ

19/08/25

കാലിഫോർണിയ: കാലിഫോർണിയയിൽ കാട്ടുപന്നിയുടെ ഇറച്ചിക്ക് നിയോൺ നീലനിറം കണ്ടെത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി അധകൃതര്‍. എലികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഡിഫാസിനോൺ (diphacinone) എന്ന വിഷം ഉള്ളിൽ ചെന്നതാണ് ഈ നിറം മാറ്റത്തിന് കാരണമാകുന്നതെന്നാണ് അറിയിപ്പ്. സാധാരണ നീലയല്ല, മറിച്ച് തിളക്കമുള്ള നിയോൺ നീല നിറമാണ് ഇറച്ചിക്കെന്നും ഇത് അപകടകരമാണെന്നും മൃഗസംരക്ഷണ സ്ഥാപനമായ വൈൽഡ് ലൈഫ് കൺട്രോൾ കമ്പനിയുടെ ഉടമ ഡാൻ ബർട്ടൺ പറയുന്നു. പുറത്തുവന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയക്ക് വഴിതുറന്നു.

അണ്ണാൻ, എലി തുടങ്ങിയ ജീവികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വിഷമാണ് ഈ നീലനിറത്തിന് കാരണം. മനുഷ്യർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ് ഇതിന് നീലനിറം നൽകുന്നത്. ഈ വിഷം അകത്തുചെന്ന മൃഗങ്ങളുടെ ഇറച്ചി പാകം ചെയ്താലും വിഷാംശം നഷ്ടപ്പെടില്ല. അതിനാൽ ഈ ഇറച്ചി കഴിക്കുന്ന വേട്ടക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നീലനിറമുള്ള ഇറച്ചി കഴിക്കുന്നത് മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, മലത്തിൽ രക്താംശം, അടിവയറ്റിൽ വേദന, ശ്വാസംമുട്ടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചിലപ്പോൾ ഇത് മരണത്തിനും കാരണമായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കാട്ടുപന്നി, മാൻ, കരടി, വാത്ത തുടങ്ങിയ മൃഗങ്ങളുടെ ഇറച്ചിയിൽ വിഷാംശം ഉണ്ടാകാമെന്ന് കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് (CDFW) ഉദ്യോഗസ്ഥൻ ഡോ. റയാൻ ബൂർബൂർ മുന്നറിയിപ്പ് നൽകുന്നത്. എലിവിഷം ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ മൃഗങ്ങൾക്കും ഈ വിഷബാധയേൽക്കാൻ സാധ്യതയുണ്ടെന്ന് ഇത്തരം അസാധാരണ നിറം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ CDFW-യെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മുൻകരുതലെന്ന നിലയിൽ ഡിഫാസിനോണിന്റെ ഉപയോഗത്തിന് കാലിഫോർണിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഷം കാട്ടുപന്നികളെ കൂടാതെ മൂങ്ങകൾ, തേനീച്ചകൾ, കരടികൾ, മൗണ്ടൻ ലയൺ, കോണ്ടോർ തുടങ്ങിയ മറ്റ് മൃഗങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. വിഷബാധയേറ്റ എലികളെ ഭക്ഷിക്കുന്ന മറ്റ് മൃഗങ്ങൾക്കും അസുഖം വരാനോ മരണം സംഭവിക്കാനോ സാധ്യതയുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu