
മാത്രമല്ല, വീണയ്ക്ക് 1.72 കോടി രൂപ നല്‍കിയത് പ്രമുഖനായ വ്യക്തിയുടെ മകള്‍ എന്ന നിലയിലാണെന്നും ഇദ്ദേഹത്തിന് മുന്‍പ് വലിയ തുക കൈമാറിയിട്ടുണ്ടെന്നുമുള്ള സിഎംആര്‍എല്‍ കമ്പനിയുടെ വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. പിവി എന്നത് പിണറായി വിജയനാണെന്ന് ബോധ്യപ്പെടാന്‍ ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമില്ല. മറിച്ചു തെളിയിക്കാനായാല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും കൊച്ചി ഡിസിസി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കുഴല്നാടന് പറഞ്ഞു. കരിമണല്‍ കമ്പനിയില്‍നിന്നു മകള്‍ വീണ പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്. അക്കൗണ്ട് വഴി വന്ന പണമായതിനാല്‍ അതു സുതാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ബാങ്ക് വഴിയുള്ള ഇടപാടുകളെല്ലാം സുതാര്യമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. രാജ്യത്ത് അന്വേഷണം നടക്കുന്ന പല അഴിമതിക്കേസുകളിലും പണം വന്നിട്ടുള്ളതും അക്കൗണ്ട് വഴിയാണ്. ചെയ്യാത്ത ജോലിക്കു പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയ്ക്കാണ്. അതംഗീകരിക്കാനാകില്ലെങ്കില് വീണയ്ക്ക് കരിമണല്‍ കമ്പനി ‘ഭിക്ഷ’ നല്‍കിയതാണെന്ന് വ്യാഖ്യാനിക്കേണ്ടിവരും.
















© Copyright 2025. All Rights Reserved