
ന്യൂയോർക്ക്: രണ്ടാം തവണയും അധികാരത്തിലേറിയ ശേഷം തനിക്കെതിരെ നിരന്തരം വാർത്തകൾ നൽകുന്നവർ കരുതിയിരിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലൈസൻസ് നഷ്ടപ്പെടുന്നതടക്കം കടുത്ത നടപടികളുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മാധ്യമ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് രംഗത്തെത്തിയത്. ചാർലി കിർക്കിന്റെ കൊലപാതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്ക് പിന്നാലെ പ്രശസ്ത അവതാരകൻ ജിമ്മി കിമ്മലിന്റെ ടോക് ഷോ നിർത്തലാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 97 ശതമാനം മാധ്യമങ്ങളും തനിക്കെതിരാണെന്നും ട്രംപ് വിമർശിച്ചു. മോശം പബ്ലിസിയാണ് തനിക്ക് മാധ്യമങ്ങൾ തരുന്നതെന്നും ഇത്തരം മാധ്യമങ്ങൾക്കെതിരെ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും യു എസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
















© Copyright 2025. All Rights Reserved