യുകെയിൽ വംശീയ ന്യൂനപക്ഷക്കാരായ നഴ്‌സുമാരോടും രോഗികളോടും വിവേചനം കാണിക്കുന്ന കേസുകളിൽ എൻഎംസി സ്വതന്ത്ര അന്വേക്ഷണം  നടത്താൻ തീരുമാനിച്ചു.

18/10/23

 ഇത്തരം കേസുകളിൽ നടപടിയെടുക്കുന്നതിൽ തികഞ്ഞ അനാസ്ഥയെന്ന് ഇന്റിപെന്റന്റ് പത്രത്തിൽ വന്ന റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു.

സിഖ് മത വിശ്വാസിയായ ഒരു രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് കൊണ്ട് കെട്ടുകയും മതപരമായ വിശ്വാസമനുസരിച്ച് ഭക്ഷിക്കാൻ പാടില്ലാത്ത ആഹാരം കൊടുത്തുവെന്നതുമായ സംഭവത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട പരാതിയുമായി ബന്ധപ്പെട്ടാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ആരോഗ്യമേഖലയിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട നിരവധി രോഗികൾക്ക് നേരെ ഇത്തരം വംശീയ വിവേചനം നിറഞ്ഞ നടപടികൾ അരങ്ങേറുന്നുവെന്നുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള നിരവധി പരാതികൾ തങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രംഗത്തെത്തിയിട്ടുമുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ സമയോചിതമായി നടപടികളെടുക്കുന്നതിൽ എൻഎംസി തികഞ്ഞ പരാജയമാണെന്നും ഇന്റിപെന്റന്റ് പത്രം റിപ്പോർട്ട് ചെയ്തു. കുടിയേറ്റ ഗ്രൂപ്പുകളിൽ നിന്നടക്കം ഇത് സംബന്ധിച്ച വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് ആണ് ഈ വിഷയം അന്വേഷിക്കുന്നതിനായി എൻഎംസി ഒരു സ്വതന്ത്ര അന്വേഷണത്തിന് തീരുമാനിച്ചതെന്നു റിപ്പോർട്ടു പറയുന്നത് .  ആശുപത്രികളിലെയും മറ്റ് ഹെൽത്ത് ഓർഗനൈസേഷനുകളിലെയും ഇത്തരത്തിലുള്ള വംശീയ -ന്യൂനപക്ഷ വിവേചനങ്ങൾ ചെറുക്കുന്നതിൽ എൻഎംസി  പരാജയപ്പെട്ടുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കുറ്റം ചെയ്യുന്നവർക്ക് നേരെ നടപടികളെടുത്താലും അത് പേരിന് മാത്രമുള്ള ശിക്ഷകൾ മാത്രമാണ് നൽകുന്നതെന്നും വിമർശനമുണ്ട്. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu