റണ്‍വേട്ടയില്‍ മുന്നിലെത്തി കോലി, രോഹിത് തൊട്ടുപിന്നില്‍..

27/10/23

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് റണ്‍സിന് സെഞ്ചുറി നഷ്ടമായെങ്കിലും റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി വിരാട് കോലി. അഞ്ച് കളികളില്‍ 118 ശരാശരിയില്‍ 354 റണ്‍സടിച്ചാണ് കോലി ഒന്നാമതെത്തിയത്. അഞ്ച് കളികളില്‍ 62.20 ശരാശരിയില്‍ 311 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. നാലു കളികളില്‍ 294 റണ്‍സ് നേടിയ പാക് താരം മുഹമ്മദ് റിസ്‌വാനാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് അഫ്ഗാനെതിരെ തിളങ്ങിയാല്‍ റിസ്‌വാന് രോഹിത്തിനെയും കോലിയെയും മറികടക്കാനാവും.ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ കോലി ഇന്നലെ ന്യൂസിലന്‍ഡിനെതിരെ 95 റണ്‍സടിച്ചു. രോഹിത് ആകട്ടെ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu