
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ ടി. പ്രഭാകരൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിച്ചേക്കും.
മത്സരങ്ങൾ മാറ്റിവെക്കാൻ സാധിക്കില്ലെങ്കിൽ സ്റ്റേഡിയത്തിനകത്തും പുറത്തും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കണമെന്നും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ കൊടികളോ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴഗ വെട്രി കഴകത്തിന്റെ ചിഹ്നമായ 'വിസിൽ' സ്റ്റേഡിയത്തിൽ ഉപയോഗിക്കുന്നത് തടയാനുള്ള നീക്കമായാണ് ഈ ഹർജിയെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.കഴിഞ്ഞദിവസം നടന്ന ഐപിഎൽ ഫാൻ മീറ്റിൽ ആരാധകർ വൻതോതിൽ വിസിലുകളുമായി എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു
















© Copyright 2025. All Rights Reserved