
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വാരാന്ത്യത്തിൽ വൻതോതിൽ കുറഞ്ഞതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് അയവുവരുത്താൻ ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകൾ ഇതുവരെ ഒരു തീരുമാനമാകാതെ സ്തംഭനാവസ്ഥയിൽ തുടരുകയാണ്. കപ്പലുകൾക്ക് നേരെ ഉണ്ടായ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച വളരെ ചുരുക്കം ചരക്കുകപ്പലുകൾ മാത്രമാണ് ഈ പാതയിലൂടെ കടന്നുപോയത്. എന്നാൽ ഞായറാഴ്ച ഈ കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഒരു കപ്പലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഷിപ് ട്രാക്കിംഗ് ഡാറ്റകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചകളിലെ തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സമുദ്ര ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ഈ പ്രതിസന്ധി കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയും ഇറാഖും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അന്താരാഷ്ട്ര മധ്യസ്ഥർ നടത്തുന്ന ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല. കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ നാവികസേന ശക്തമായ ഉപരോധം തുടരുന്നുണ്ട്. സമാധാന കരാർ വൈകുന്നത് ആഗോള സമ്പദ്വ്യവസ്ഥയെയും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ തർക്കങ്ങൾക്ക് എത്രയും വേഗം അന്തിമ പരിഹാരം കണ്ടില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















© Copyright 2025. All Rights Reserved