
വാഷിങ്ടൻ ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ
പിരിച്ചുവിട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സമുഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചതിനു പിന്നാലെ നിയമയുദ്ധത്തിനു തുടക്കം. പിരിച്ചുവിടാനുള്ള ട്രംപിൻ്റെ തീരുമാനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ലിസ കേസു കൊടുത്തു. ഫെഡറൽ റിസർവ് ബോർഡിലെത്തുംമുൻപ് 2021 ൽ ലിസ ഒരു പണയമിടപാടിൽ തട്ടിപ്പു കാട്ടിയിരുന്നെന്ന് ആരോപിച്ചാണ് ട്രംപ് അവരെ പുറത്താക്കിയത്. യുഎസ് പ്രസിഡന്റ് ഫെഡറൽ ഗവർണറെ പുറത്താക്കുന്നത് ഇതാദ്യമാണ് പലിശനിരക്ക് കുറയ്ക്കാൻ വിസമ്മതിക്കുന്ന ഫെഡറൽ റിസർവ് മേധാവി ജെറോം പവലുമായും ട്രംപ് ഒട്ടും രസത്തിലല്ല.
















© Copyright 2025. All Rights Reserved