ന്യൂയോർക്ക് ടൈംസിനെതിരെ മാനനഷ്ടക്കേസ് നൽകി ട്രംപ്; 1500 കോടി ഡോളർ നഷ്ടപരിഹാരം വേണം

17/09/25

ന്യൂയോർക്ക് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ന്യൂയോർക്ക് ടൈംസ് ദിനപത്രത്തോട് 1500 കോടി ഡോളർ (1.33 ലക്ഷം കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പത്രത്തിനും 4 മാധ്യമപ്രവർത്തകർക്കുമെതിരെയാണ് ട്രംപ് കേസ് ഫയൽ ചെയ്തത്. 2024 തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പ്രസിദ്ധീകരിച്ച ലേഖനങ്ങളും ഒരു പുസ്‌തകവും വസ്‌തുതാവിരുദ്ധവും തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളവയും ആയിരുന്നുവെന്ന് ഫ്ലോറിഡ ഡിസ്ട്രിക്‌ട് കോർട്ടിൽ നൽകിയ പരാതിയിൽ ട്രംപ് പറയുന്നു. തീവ്ര ഇടത് ഡെമോക്രാറ്റ് പാർട്ടിയുടെ 'മുഖപത്ര'മായി പ്രവർത്തിച്ച് കാലങ്ങളായി നുണകൾ പടർത്തുകയാണ് പത്രമെന്നും ട്രംപ് ആരോപിച്ചു.

'ഇന്ന്, രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശവും ദുഷിച്ചതുമായ ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടക്കേസ് നൽകാനുള്ള അവസരമുണ്ടായി.'-ട്രംപ് എക്‌സിൽ പറഞ്ഞു. തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ബിസിനസിനെക്കുറിച്ചും അമേരിക്ക ഫസ്‌റ്റ്, മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) പ്രസ്ഥാനങ്ങളെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് നുണകൾ പടർത്തിയെന്നും ട്രംപ് പറഞ്ഞു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu