പി.എസ്.സി നിയമന ക്രമക്കേട്: ചെയർമാനും അംഗങ്ങളും പ്രതിപ്പട്ടികയിൽ; അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ

31/10/26
Kerala PSC, R Hari, M R Baiju, PSC Recruitment Scam, Crime Branch, Planning Board Exam, Fisheries Extension Officer, Magnavision TV

കേരള പബ്ലിക് സർവീസ് കമ്മീഷനിലെ പരീക്ഷാ-നിയമന ക്രമക്കേടുകളിൽ നിർണായക നടപടികളുമായി ക്രൈംബ്രാഞ്ച്. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെയും കമ്മീഷൻ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കേസുകളിൽ പ്രതിചേർത്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് പുതിയ നടപടി. ഇതോടെ പി.എസ്.സി തലപ്പത്തുള്ള കൂടുതൽ ഉദ്യോഗസ്ഥർ അന്വേഷണപരിധിയിലായി. അതിനിടെ, കേസിൽ ഒളിവിലായിരുന്ന പി.എസ്.സി അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എറണാകുളത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. കോയമ്പത്തൂരിലെ ഒരു യോഗകേന്ദ്രത്തിൽ മൂന്ന് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഹരി എറണാകുളത്ത് എത്തിയത്. മൊബൈൽ ഫോൺ ഓഫ് ചെയ്തായിരുന്നു ഇയാൾ അന്വേഷണത്തിൽനിന്ന് ഒഴിഞ്ഞുമാറിയിരുന്നത്. കൂടെയുള്ള മറ്റൊരു വ്യക്തിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം ഇയാളുടെ നീക്കങ്ങൾ കണ്ടെത്തിയത്.

സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടുകളിലും ഹരിക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരീക്ഷയുടെ ഉത്തരക്കടലാസുകൾ വിലയിരുത്തുന്നതിന്റെ ചുമതല ഹരിക്കുണ്ടായിരുന്നു. പത്തുചോദ്യങ്ങളിലായി ആകെ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന ആരോപണം. ഈ നടപടി റാങ്ക് പട്ടികയിൽ കൃത്രിമം നടത്താൻ സഹായിച്ചോയെന്നാണ് അന്വേഷിക്കുന്നത്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീശനെ നേരത്തെ ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മുതിർന്ന പി.എസ്.സി ഉദ്യോഗസ്ഥനാണ് ആർ. ഹരി. പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിനെയും തിങ്കളാഴ്ച ചോദ്യം ചെയ്യും. പന്ത്രണ്ട് കമ്മീഷൻ അംഗങ്ങൾക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. നിയമനപ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് കേസിലുള്ളത്. അന്വേഷണം കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുമെന്നാണ് സൂചന.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu