
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി മുംബൈയിൽ ഇന്ന് 'ജയിൽ ഭരോ' സമരം സംഘടിപ്പിച്ചു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ഡിപ്കെയുടെ നേതൃത്വത്തിൽ പ്രവർത്തകർ ശിവാജി പാർക്കിൽ തടിച്ചുകൂടിയത്. പോലീസിന്റെ മുൻകൂർ അനുമതി നിഷേധിക്കപ്പെട്ടിട്ടും നിരവധി സിനിമാ താരങ്ങളുടെ ഉൾപ്പെടെ പിന്തുണയോടെയാണ് സമരം നടന്നത്. വളരെ സമാധാനപരമായി നടന്ന പ്രതിഷേധം വൈകുന്നേരത്തോടെ നേതാക്കൾ അവസാനിപ്പിക്കുകയും പോലീസിനോട് നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം ഡൽഹിയിലെ ജന്തർമന്തറിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിച്ച എ.ഐ.എസ്.എ നേതാവ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ആരോപിച്ച് സി.ഇ.സി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഇൻഡ്യ മുന്നണി നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ വിവിധ യുവജന സംഘടനകൾ സമരരംഗത്തുള്ളത്. ജനാധിപത്യം സംരക്ഷിക്കാൻ യുവാക്കൾ തെരുവിലിറങ്ങണമെന്ന് വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ആഹ്വാനം ചെയ്തിരുന്നു.
















© Copyright 2025. All Rights Reserved