
ഹേവാര്‍ഡ്സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ഇടവക മദ്ധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നില്ക്കുന്ന തിരുന്നാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു . തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗല്‍ കൊടിയേറ്റി . റവ ഫാ. ജോസ് അഞ്ചാനിക്കൽ സഹ കാർമ്മികനായിരുന്നു. തുടർന്ന് കാഴ്ച്ച സമർപ്പണം നടന്നു .അതേത്തുടർന്ന് ആഘോഷപൂര്‍വ്വകമായ റാസകുര്ബ്ബാനയ്ക്ക് റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
സെപ്റ്റംബർ 17 ഞായറാഴ്ച മുതൽ തിരുന്നാളാഘോഷങ്ങളുടെ ഭാഗമായി വിവിധ ഭവനങ്ങളില്‍. ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജപമാലയും നിത്യസഹായമാതാവിന്റെ നൊവേനയും വൈകുന്നേരം 5മണിക്ക് നടത്തപ്പെടുന്നതാണ്.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ.ഫാ. മാത്യു മുളയോലിൽ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വച്ച് തിരുന്നാള്‍ പ്രദക്ഷിണവും, ചെണ്ടമേളവും ,സ്നേഹവിരുന്നും, തുടർന്ന് കുട്ടികളുടെയും, മുതിർന്നവരുടെയും വിവധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ബൈബിള്‍ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോങ്സ് , സ്കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ തിരുന്നാളാഘോഷം വര്‍ണ്ണശബളമാക്കും. തിരുന്നാള്‍ ഭക്തി സാന്ദ്രവും, മനോഹരവുമാക്കി. പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ ബിനോയ് നിലയാറ്റിംഗല്‍ അറിയിച്ചു.
ഏറ്റവും അനുയോജ്യമായ ലോഗോ ഡിസൈൻ ചെയ്ത വ്യക്തിക്കുള്ള പ്രത്യേക സമ്മാനം കലാമേള വേദിയിൽ വച്ച് നൽകും. വിദഗ്ധ പാനൽ നടത്തുന്ന വിധി നിർണയം അന്തിമമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22.
















© Copyright 2025. All Rights Reserved